സ്‌കൂള്‍ കലോത്സവം: മത്സരാര്‍ത്ഥികള്‍ക്ക് സ്‌റ്റേജില്‍ അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടി; ഹൈക്കോടതി

സ്‌കൂള്‍ കലോത്സവ സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സ്‌കൂള്‍ കലോത്സവ സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. സ്‌റ്റേജില്‍ മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരിക. വിവിധ മത്സരാര്‍ത്ഥികളുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. 

ഹര്‍ജിക്കാരുടെ അപ്പീലുകള്‍ തള്ളിയ അപ്പീല്‍ കമ്മിറ്റി തീരുമാനം പുനപ്പരിശോധിക്കാനും കോടതി ഉത്തരവിട്ടു. കലോത്സവത്തിനിടെ സ്‌റ്റേജില്‍ വച്ച് അപകടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലാ കലോത്സവങ്ങളിലെ മത്സരാര്‍ത്ഥികളാണ് ഹര്‍ജിക്കാര്‍. ചവിട്ടുനാടകത്തിനിടയില്‍ കാല്‍കുഴ തെറ്റി പരിക്ക് പറ്റിയ കുട്ടി അടക്കമാണ് കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com