പോക്സോ കേസ് ഇരയടക്കം ചാടിപ്പോയി; കോട്ടയത്തെ നിർഭയ കേന്ദ്രം അടച്ചുപൂട്ടി

കഴിഞ്ഞ നവംബര്‍ 14ാം തീയതിയാണ് പോക്സോ കേസ് ഇരകളടക്കം ഒൻപത് പേര്‍ മഹിള സമഖ്യ സൊസൈറ്റി നടത്തിയിരുന്ന കേരള സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ കടന്നു കളഞ്ഞത്
ഫോട്ടോ: സോഷ്യൽ മീഡിയ
ഫോട്ടോ: സോഷ്യൽ മീഡിയ

കോട്ടയം: മാങ്ങാനത്തെ നിര്‍ഭയ കേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി. വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തത്. പോക്സോ കേസ് ഇരകളടക്കം ഇവിടെ നിന്നു ചാടിപ്പോയ സംഭവത്തെ തുടർന്നാണ് നടപടി. സ്ഥാപന നടത്തിപ്പിൽ നിന്ന് മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻജിഒയെ ഒഴിവാക്കും. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്താനും വനിത ശിശു വികസന ഡയറക്ടർ നിർദ്ദേശം നൽകി.

കഴിഞ്ഞ നവംബര്‍ 14ാം തീയതിയാണ് പോക്സോ കേസ് ഇരകളടക്കം ഒൻപത് പേര്‍ മഹിള സമഖ്യ സൊസൈറ്റി നടത്തിയിരുന്ന കേരള സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ കടന്നു കളഞ്ഞത്. ചാടിപ്പോയവരെയെല്ലാം അന്നു തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ അഭയ കേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. ഇത് സംബന്ധിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തു. പിന്നാലെയാണ് അഭയ കേന്ദ്രം പൂട്ടാന്‍ വനിതാ ശിശു വികസന വകുപ്പ് നിര്‍ദേശം നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com