വിവാദങ്ങളില്‍ പ്രതികരണം 'ചെറുചിരി'; പൊതുവേദിയിലെത്തി ഇപി ജയരാജന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 27th December 2022 11:29 AM |
Last Updated: 27th December 2022 11:29 AM | A+A A- |

ഇപി ജയരാജന്‍ താക്കോല്‍ദാനം നിര്‍വഹിക്കുന്നു/ ടിവി ദൃശ്യം
കണ്ണൂര്‍: സാമ്പത്തിക ആരോപണത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടെ ഇപി ജയരാജന്‍ പൊതുപരിപാടിക്കെത്തി. സിപിഎം അനുകൂല അധ്യാപക സംഘടനയുടെ പരിപാടിയിലാണ് ഇപി ജയരാജന്‍ പങ്കെടുത്തത്. വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെറു ചിരി മാത്രമായിരുന്നു ഇപിയുടെ പ്രതികരണം.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല. കെഎസ്ടിഎയുടെ കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ഇപി ജയരാജന്‍ നിര്‍വഹിച്ചു. എം വിജിന്‍ എംഎല്‍എ അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്.
ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സിപിഎം കേന്ദ്ര നേതൃത്വം പരിശോധിച്ചേക്കുമെന്നാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി; ലോക്കല്‍ സെക്രട്ടറിയെ മാറ്റി, താക്കീത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ