മുഖത്തും തലയ്ക്കും ​ഗുരുതര പരിക്ക്; വഴിയരികിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2022 10:28 AM  |  

Last Updated: 27th December 2022 10:28 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ​ഗുരുതര പരിക്കേറ്റ് വഴിയരികിൽ കിടന്ന യുവാവ് മരിച്ചു. തൃശൂർ കൈപ്പറമ്പ് പുറ്റേക്കരയിലാണ് യുവാവിനെ അവശ നിലയിൽ കണ്ടെത്തിയത്. വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ നിലയിലാണ് അരുണിനെ കണ്ടെത്തിയത്. 

പുറ്റേക്കര സ്‌കൂളിന് സമീപത്തുള്ള ഇടവഴിയിലാണ് പുലർച്ചെ ഇയാളെ പരിക്കുകളോടെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. 

അരുൺ പരിക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങൾ വരാൻ സാധ്യതകളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിൽ സംശയമുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണെന്ന് പേരാമംഗലം പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ