നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (20) ആണ് മരിച്ചത്
ജന്നത്ത്‌
ജന്നത്ത്‌

കൊല്ലം: കൊല്ലം കുമ്മളിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (20) ആണ് മരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെയാണ് യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

യുവതിയുടെ ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച ശേഷം മുറിയിലേക്ക് ജന്നത്ത് മുറിയിലേക്ക് ഉറങ്ങാന്‍ പോയതായി ബന്ധുക്കള്‍ പറഞ്ഞു. അഞ്ചു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com