ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 06:56 AM  |  

Last Updated: 28th December 2022 06:56 AM  |   A+A-   |  

19-year-old girl was gang-raped

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പരപ്പനങ്ങാടിയില്‍ വെച്ചാണ് 19 കാരിയായ വിദ്യാര്‍ത്ഥിനി അതിക്രമത്തിന് ഇരയായത്. ബന്ധു വീട്ടില്‍ പോകവെ വഴി തെറ്റി എത്തിയതാണ് പെണ്‍കുട്ടി. 


ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരാണ് പിടിയിലായത്. സജീര്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം'; പി ജയരാജനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ