കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന, കച്ചവടം മുറുക്കാന്‍ കടയുടെ മറവില്‍; കൈയോടെ പിടികൂടി പൊലീസ് 

മുറുക്കാന്‍ കടയുടെ മറവിലായിരുന്നു വില്‍പ്പന
കഞ്ചാവ് മിഠായി പിടികൂടിയപ്പോള്‍
കഞ്ചാവ് മിഠായി പിടികൂടിയപ്പോള്‍

കൊച്ചി: കൊച്ചിയില്‍ മൂന്ന് കിലോ കഞ്ചാവ് മിഠായി പിടികൂടി. മുറുക്കാന്‍ കടയുടെ മറവിലായിരുന്നു വില്‍പ്പന. അസം സ്വദേശി സദാം, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് എന്നിവരെ പിടികൂടി.

മുറുക്കാന്‍ കടകളുടെ മറവില്‍ കഞ്ചാവ് മിഠായി വില്‍ക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് മിഠായിയുടെ ശേഖരം പിടികൂടിയത്. ബാനര്‍ജി റോഡില്‍ മുറുക്കാന്‍ കട നടത്തുന്നവരില്‍ നിന്നാണ് കഞ്ചാവ് മിഠായിയുടെ പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള 30 പായ്ക്കറ്റുകളാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്ന് എത്തിച്ചതാണ് പായ്ക്കറ്റുകള്‍ എന്നാണ് പൊലീസ്  പറയുന്നത്.

മിഠായി രൂപത്തില്‍ കവറിലാക്കിയായിരുന്നു കഞ്ചാവ് മിഠായി വില്‍പ്പന. നൂറ് ഗ്രാമില്‍ 14 ശതമാനം കഞ്ചാവ് അടങ്ങിയിരിക്കുന്നതായാണ് പായ്ക്കറ്റില്‍ പറയുന്നത്. മുറുക്കാന്‍ കടയുടെ മറവിലായിരുന്നു കഞ്ചാവ് മിഠായി വില്‍പ്പന. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു നിയമവിരുദ്ധ വില്‍പ്പന. ഒരു മിഠായിക്ക് പത്തുരൂപയാണ് ഈടാക്കിയിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com