മായാപുരത്തിന്റെ ഉറക്കം കെടുത്തി പിടി7 വീണ്ടും ഇറങ്ങി, കൊലയാളി കാട്ടാനയെ മയക്കുവെടി വച്ചു പിടിക്കാൻ വനംവകുപ്പ്; പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2022 07:33 AM  |  

Last Updated: 29th December 2022 07:33 AM  |   A+A-   |  

wild elephant attack in palakkad dhoni, protest against forest department

പ്രതീകാത്മക ചിത്രം

 

പാലക്കാട്; പാലക്കാട്‌ ധോണി മായാപുരത്തെ ആശങ്കയിലാക്കി വീണ്ടും കാട്ടാന ഇറങ്ങി. കൊലയാളി കാട്ടാനയായ പിടി 7 ആണ് മായാപുരത്ത് വീണ്ടും ഇറങ്ങിയത്. ജനവാസ മേഖലയിലൂടെ കാട്ടാന പതിവ് സഞ്ചാരം തുടരുകയായിരുന്നു.  വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനിടെ മേഖലയില്‍ തടിച്ചു കൂടി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു.

ആനയെ മയക്കുവെടി വച്ചു പിടിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടികൾ വൈകുകയാണ്. ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ആനയെ പിടികൂടാൻ എന്താണ് തടസ്സമെന്നു നാട്ടുകാർ ഉദ്യോഗസ്ഥരോടെ ചോദിച്ച നാട്ടുകാർ സ്ഥലത്ത് എത്തിയ വനംവകുപ്പ് വാഹനവും തടഞ്ഞു. മയക്കുവെടി വയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വയനാട്ടിൽ നിന്നുള്ള ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വയ്ക്കുന്നതിനായി പി ടി 7നെ നിരീക്ഷിച്ച് വരികയാണ്. 

മയക്കുവെടി വച്ച് പി ടി 7 നെ പിടികൂടി വയനാട്ടിലെത്തിച്ച് പരിശീലനം നല്‍കി താപ്പാനയാക്കാനാണ് വനംവകുപ്പിന്‍റെ പദ്ധതി. ഇതിനായി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ പ്രത്യേക കൂടാണ് പി ടി 7നായി ഒരുങ്ങുന്നത്. മുൻപ് രാത്രി എത്തുന്ന പി ടി 7 രാവിലെ മാത്രമാണ് മടങ്ങിയിരുന്നത്. തുടക്കത്തില്‍ രാത്രി മാത്രം എത്തിയിരുന്ന ആന പിന്നീട് രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ എത്തി തുടങ്ങിയത് വലിയ ഭീതി ആളുകളഅ‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നു. ഇതിന് ആക്കം കൂട്ടിയാണ് രാവിലെ നടക്കാനിറങ്ങിയ ധോണി സ്വദേശിയെ ആന ചവിട്ടി കൊന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും പി ടി 7 ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 മാതാവിനൊപ്പം സഞ്ചരിക്കവെ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ചു; ആറുവയസ്സുകാരി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ