പുറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു; കാല്‍നട യാത്രക്കാരി മരിച്ചു

വ്യാഴാഴ്ച ഉച്ചക്ക് 2.45ടെ കൊളഗപ്പാറ കവലക്ക് സമീപമാണ് അപകടം
ഷൈല ജോയി
ഷൈല ജോയി

സുല്‍ത്താന്‍ ബത്തേരി: കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. അമ്പലവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈല ജോയി (53) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് 2.45ടെ കൊളഗപ്പാറ കവലക്ക് സമീപമാണ് അപകടം. കൊളഗപാറ കവലയില്‍ ഇവര്‍ നടത്തുന്ന സ്ഥാപനം അടച്ച് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാല്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ഭര്‍ത്താവ്: ജോയി. മക്കള്‍: അന്ന ഷെഗന്‍, സാറാ ജോയി, മരിയ ജോയി. മരുമകന്‍: ഷെഗന്‍ ജോസഫ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com