ഇടുക്കിയില്‍ പാറയിടുക്കില്‍ വീണ് യുവാവ് മരിച്ചു

കോട്ടപ്പാറ വ്യൂപോയിന്റില്‍ പാറയിടുക്കിലേക്ക് വീണ് യുവാവ് മരിച്ചു
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

തൊടുപുഴ: കോട്ടപ്പാറ വ്യൂപോയിന്റില്‍ പാറയിടുക്കിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം പോത്താനിക്കാട് സ്വദേശി ജീമോന്‍ കല്ലുങ്കല്‍ (35) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 5.30 വീട്ടില്‍ നിന്നും കോട്ടപ്പാറയിലേക്കാണ് എന്നുപറഞ്ഞാണ് ജീമോന്‍ പോയത്. പിന്നീട് ഫോണ്‍ ഓഫായതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കില്‍ മൃതദേഹം കണ്ടെത്തിയത്. 

ക്ലൗഡ് ബെഡ് ദൃശ്യമാകുന്ന പ്രധാന വ്യൂപോയിന്റാണ് വണ്ണപ്പുറം കോട്ടപ്പാറ. അവധി ദിവസങ്ങളില്‍ ഒട്ടേറെപേരാണ് ഇവിടേക്ക് എത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com