ഫെബ്രുവരിയില്‍ മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ചില്‍; പുതുക്കിയ പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 08:59 PM  |  

Last Updated: 02nd February 2022 08:59 PM  |   A+A-   |  

PSC EXAM

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി മാസത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച് മാസം നടത്താന്‍ നിശ്ചയിച്ചതായി പിഎസ് സി. മാര്‍ച്ച് 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27 ഞായറാഴ്ചയും 30ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷ 31ന് ഉച്ചയ്ക്ക് ശേഷവും നടത്തുന്നതാണ് എന്ന് പിഎസ് സിയുടെ അറിയിപ്പില്‍ പറയുന്നു. 

ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 18 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും 19 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനാണ് പിഎസ് സി തീരുമാനിച്ചത്. ഫെബ്രുവരി 14 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രമാണ പരിശോധനയും സര്‍വീസ് വെരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്. ഇവ മാര്‍ച്ചിലേക്ക് മാറ്റി കൊണ്ടുള്ള പുതുക്കിയ പരീക്ഷാ കലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായും പിഎസ് സി അറിയിച്ചു.