'നിന്നെ പിന്നെ കണ്ടോളാം'; മോഷ്ടിക്കാൻ കയറി, ​ഗൃഹനാഥൻ കണ്ടപ്പോൾ ഭീഷണി മുഴക്കി രക്ഷപ്പെട്ടു; അന്വേഷണം

By സമകാലിക മലയാളം ഡെസ്ക്  |   Published: 03rd February 2022 09:23 AM  |  

Last Updated: 03rd February 2022 09:23 AM  |   A+A-   |  

thief escaped by threatening the house owner

പ്രതീകാത്മക ചിത്രം

 

കോട്ടയം; പിടിക്കപ്പെട്ടതിനു പിന്നാലെ ​ഗൃഹനാഥനെ ഭീഷണിപ്പെടുത്തി കള്ളൻ രക്ഷപ്പെട്ടു. കോട്ടയം കുറുപ്പന്തറയിലാണ് സംഭവമുണ്ടായത്. പുലർച്ചെ നാലു മണിയോടെയാണ് കള്ളൻ വീട്ടിൽ കയറിയത്. ​ഗൃഹനാഥൻ കണ്ടതോടെ 'നിന്നെ പിന്നെ കണ്ടോളാം' എന്നു പറഞ്ഞ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. 

തുറന്നിട്ട് വാതിലിലൂടെ കയറി

മാഞ്ഞൂർ പഞ്ചായത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിനു സമീപം പുത്തൻവീട്ടിൽ മോഹനന്റെ വീട്ടിലാണ് കള്ളൻ കയറിയത്. മോഹനൻ മാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ചായക്കട നടത്തുന്നുണ്ട്.കടയിലേക്കു  പോകാനിറങ്ങുമ്പോഴാണ് തുറന്നിട്ട വാതിലിലൂടെ മോഷ്ടാവ് വീട്ടിലേക്കു കടന്നത്.

കള്ളനെ കണ്ട് മോഹനൻ ബഹളം വച്ചതോടെയായിരുന്നു ഭീഷണി മുഴക്കിയത്. ബഹളം കേട്ട് അയൽവാസികൾ  തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് ബൈക്കിൽ പായുന്നതു പത്ര വിതരണക്കാർ പലരും കണ്ടെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത് മോഷണം പതിവായെന്നു നാട്ടുകാർ പറയുന്നു.