ശാരീരികാസ്വാസ്ഥ്യം, 12 കാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി; യുവാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 05th February 2022 06:44 AM |
Last Updated: 05th February 2022 06:44 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
23 വയസ്സുള്ള യുവാവ് പലപ്പോഴും കുട്ടിയുടെ വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. കുട്ടിക്ക് കഴിഞ്ഞദിവസം ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംശയം തോന്നി ഡോക്ടര്‍ വിശദപരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചത്.