ഇടുക്കിയില്‍ പൊലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 06th February 2022 04:37 PM  |  

Last Updated: 06th February 2022 04:37 PM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

ഇടുക്കി: വണ്ടന്‍മേട്ടില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്‌ഐ ജെയിംസ് ആണ് മരിച്ചത്. വണ്ടന്‍മേട് പൊലീസ് ക്വട്ടേഴ്‌സിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്.

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.