ശബരിമല കുംഭ മാസ പൂജ; കുള്ളാർ അണക്കെട്ട് തുറക്കും; പമ്പാ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 09:17 PM  |  

Last Updated: 11th February 2022 09:17 PM  |   A+A-   |  

pamba_river

പമ്പാനദി/ഫയല്‍ ചിത്രം

 

പത്തനംതിട്ട: ശബരിമലയിലെ കുംഭമാസ പൂജയോടനുബന്ധിച്ച് കുള്ളാർ അണക്കെട്ടിൽ നിന്ന് ജലം തുറന്നുവിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായാണ് നടപടി. 

ഈ മാസം 13 മുതൽ 17 വരെ പ്രതിദിനം 15,000 ഘന മീറ്റർ ജലം തുറന്നു വിടുന്നതിനാണ് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവിട്ടത്. 

പമ്പാ നദീ തീരങ്ങളിലുള്ളവരും തീർഥാടകരും ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു.