കോവിഡ് വ്യാപനം; ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും പരോള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2022 06:30 AM  |  

Last Updated: 12th February 2022 06:30 AM  |   A+A-   |  

SupremeCourtofIndia

ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടെന്ന കാരണത്താൽ ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം ഉണ്ടെന്ന് കരുതി പരോള്‍ തടവുപുള്ളിയുടെ അവകാശം അല്ലെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

കോവിഡ് വ്യാപനത്തെ തുടർന്ന് തടവുപുള്ളികളുടെ പരോള്‍ സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 
പരോളില്‍ കഴിയുന്ന തടവുകാരോട് തിരികെ ജയിലിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 

കേരളത്തിലെ അടുത്ത പത്ത് ദിവസത്തെ കോവിഡ് വ്യാപന സ്ഥിതി വിലയിരുത്തിയ ശേഷം ഹര്‍ജികളില്‍ തീരുമാനം എടുക്കാമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വേണ്ട ഹാജരായ അഭിഭാഷകർ പരോള്‍ നൽകുന്നതിനെ ശക്തമായി എതിര്‍ത്തു.