തിരുവനന്തപുരത്ത് ശക്തമായ മഴ; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th February 2022 03:51 PM  |  

Last Updated: 12th February 2022 03:51 PM  |   A+A-   |  

rain forecast in kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ശക്തമായ മഴ. ജില്ലയിലെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്. ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ മഴ ആരംഭിച്ചത്. 

മധ്യ,തെക്കന്‍ കേരളത്തില്‍ ശകതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. 

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഖങ്ങള്‍ കേരള തീരത്തേക്ക് സഞ്ചരിക്കുന്നതാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണമായത് എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.