തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന്‍ മരിച്ചനിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th February 2022 06:31 PM  |  

Last Updated: 12th February 2022 06:31 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്ത്  ആണ് മരിച്ചത്. വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരന്‍ ആണ്. 

ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനുവരി 27നാണ് ആപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പീഡനം, കവര്‍ച്ച ഉള്‍പ്പെടെ ഏഴ് കേസുകളാണ് ഇയാളുടെ പേരിലുള്ളത്.