ജനവാസ മേഖലയിലെ കിണറ്റില്‍ കടുവയും പാമ്പും ചത്തനിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 14th February 2022 04:53 PM |
Last Updated: 14th February 2022 04:53 PM | A+A A- |

കടുവ കിണറ്റില്‍ ചത്തനിലയില്‍
പാലക്കാട്: നെല്ലിയാമ്പതി ജനവാസ മേഖലയിലെ കിണറ്റില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. നെല്ലിയാമ്പതി കൂനന്‍പാലത്തിന് സമീപമുള്ള പൊതുകിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
ബംഗാള്‍ സ്വദേശി വെള്ളം കോരാനായി എത്തിയപ്പോഴാണ് കിണറ്റില്‍ കടുവയും പാമ്പും ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പാമ്പ് കടിയേറ്റാവാം പാമ്പ് ചത്തതെന്നും സൂചനയുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.