ഇടപ്പള്ളിയിലെ ഹോട്ടലില്‍ റെയ്ഡ്; എംഡിഎംഎ പിടിച്ചു; സ്ത്രീ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 08:00 AM  |  

Last Updated: 15th February 2022 08:16 AM  |   A+A-   |  

DRUG

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. 

ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലില്‍ റൂമെടുത്ത് വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. എക്‌സൈസും കസ്റ്റംസ് ചേര്‍ന്നാണ് പരിശോധന നടത്തിയത്. 

എറണാകുളം, മലപ്പുറം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ കാണാനായി കൊല്ലത്ത് നിന്ന് ഒരു യുവതി ഉള്‍പ്പെടെ നാല് പേരെത്തി. സ്ഥിരമായി ഇവരില്‍ നിന്ന് ലഹരി വസ്തുക്കള്‍ വാങ്ങുന്നവരാണ് കൊല്ലത്ത് നിന്ന് എത്തിയത്.