വധഗൂഢാലോചന കേസ്: നാദിര്‍ഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 10:40 AM  |  

Last Updated: 18th February 2022 10:40 AM  |   A+A-   |  

actress assault case

നാദിര്‍ഷാ, ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിര്‍ഷ. 

ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള പദ്ധതി ദിലീപ് പങ്കുവെച്ചിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി നേരത്തെ ഫെയ്‌സ്ബുക്കിലൂടെയടക്കം നാദിര്‍ഷ പ്രതികരിച്ചിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 

വധഗൂഢാലോചന കേസ്

ദിലീപിന്റെ ചാര്‍ട്ടേണ്ട് അക്കൗണ്ടന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കണക്കില്‍ പെടാത്ത ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന്‍ അനൂപിനോട് തിങ്കളാച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

നാദിര്‍ഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. പ്രതികളുടെ ഫോണ്‍ പരിശോധന ഫലം ഉടന്‍ ലഭിക്കും. കേസില്‍ ഇത് നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.