തൊടുപുഴ: ഇടുക്കിയില്‍ യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശി മൈക്കിള്രാജിനാണ് വെടിയേറ്റത്. വാക്കുതര്‍ക്കത്തിനിടെ യുവാവിന് എയര്‍ഗണ്ണില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎല്‍റാം സ്വദേശിയായ ബിജു വര്‍ഗീസാണ് വെടിവച്ചത്. ഏലത്തോട്ടത്തിലെ കുരങ്ങനെ ഓടിക്കുന്ന എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത്.
പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബിജുവര്ഗീസിനെ പൊലീസ് കസ്റ്റഡിയിലെടത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ