കെ സുരേന്ദ്രൻ നേരിട്ട് ചർച്ചയ്ക്കെത്തണം; ബിജെപി ഓഫീസ് താഴിട്ട് പൂട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 12:31 PM  |  

Last Updated: 20th February 2022 12:31 PM  |   A+A-   |  

bjp_office

ബിജെപി ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടിയതിന്റെ ടെലിവിഷന്‍ ദൃശ്യം

 

കാസര്‍കോട് : കാസര്‍കോട്  ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെര
ഞ്ഞെടുപ്പിലെ സിപിഎം–ബിജെപി കൂട്ടുകെട്ടിനെതിരെയാണ് പ്രതിഷേധം. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെയാണ് പ്രവര്‍ത്തകരുടെ രോഷം. സിപിഎം കുട്ടുകെട്ടിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നും സിപിഎമ്മിനെ അനുകൂലിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു