തലശേരിയിൽ ഇന്ന് ഹർത്താൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 07:05 AM  |  

Last Updated: 21st February 2022 07:05 AM  |   A+A-   |  

haridas_murder_hartal

കൊല്ലപ്പെട്ട ഹരിദാസ്

 

കോഴിക്കോട്: തലശേരി പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ. തലശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. 

കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴി‍ഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലർച്ചെയാണ് ബൈക്കിലെത്തിയ നാലം​ഗ സംഘം വെട്ടിക്കൊന്നത്. ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാൽ വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസന്റെ വീടിന് തൊട്ട് മുന്നിൽ വച്ചാണ് കൊല‌പാതകം നടന്നത്.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി പി എം ബി ജെപി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.