'സമ്പൂര്‍ണ  സേനാപിന്‍മാറ്റം'; നിലപാടില്‍ ഉറച്ച് യുക്രൈന്‍, ജനങ്ങള്‍ കീവ് വിടണമെന്ന് റഷ്യ

ബലാറൂസില്‍ നടന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ച അവസാനിച്ചു. സമ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ യുക്രൈന്‍ ഉറച്ചുനിന്നു
റഷ്യ,യുക്രൈന്‍ ചര്‍ച്ചയില്‍ നിന്ന്‌
റഷ്യ,യുക്രൈന്‍ ചര്‍ച്ചയില്‍ നിന്ന്‌


ലാറൂസില്‍ നടന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ച അവസാനിച്ചു. സമ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ യുക്രൈന്‍ ഉറച്ചുനിന്നു. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നു. 

ഇതിനിടെ യുക്രൈന്‍ തലസ്ഥാനം കീവില്‍നിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേന നിര്‍ദേശം നല്‍കി. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. 

പൗരന്‍മാരെ തിരികെ വിളിച്ച് അമേരിക്ക

അതേസമയം,റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക. മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്.

എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി.

ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. യുെ്രെകന്റഷ്യ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്‍മാര്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

36 രാജ്യങ്ങളുടെ വ്യോമപാത നിഷേധിച്ച് റഷ്യ

അതേസമയം, 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com