തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 28th February 2022 02:08 PM |
Last Updated: 28th February 2022 02:08 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാർ (40) ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലോക്കപ്പ് മർദനം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.