വിദേശ പൗരനെ കോവളത്ത് അപമാനിച്ച സംഭവം; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് സൂചന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനെ അപമാനിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ പൊലീസുകാർക്കെതിരെ നടപടി. എസ്ഐ അനീഷ് ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിർദേശം. 

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിർദേശം നൽകിയത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് സൂചന. ഇതോടെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

കോവളത്തേത് പോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ല

അതിനിടയില്‍, കോവളത്തേത് പോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫറഞ്ഞു. വിനോദ സഞ്ചാരികളോട് പൊലീസ് വിനയത്തോടെ പെരുമാറണം. സംഭവിച്ചത് എന്താണെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെ എന്നും റിയാസ് പറഞ്ഞു. 

എന്നാൽ, വിദേശ പൗരനോടുള്ള മോശം സമീപനത്തിൽ പൊലീസിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തിയിരുന്നു. മികച്ച പ്രവർത്തനമാണ്  കേരളത്തിലെ പൊലീസ് നടത്തുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ വച്ച് പൊലീസിനെ വിലയിരുത്തരുത് എന്നും   കൊല്ലം ജില്ലാ സമ്മേളന പൊതുചർച്ചയിലാണ് കോടിയേരി ബാലകൃഷ്ണൻ്റെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com