പാളം മുറിച്ചു കടക്കുന്നതിനിടെ അപകടം; അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 07:47 AM  |  

Last Updated: 06th January 2022 07:47 AM  |   A+A-   |  

Father and daughter hit by train

പ്രതീകാത്മക ചിത്രം

 

മലപ്പുറം; റെയിവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42), മകൾ അജ് വ മർവ (10) എന്നിവരാണ് മരിച്ചത്.  മലപ്പുറം താനൂരിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. 

താനൂർ- തിരൂർ റെയിൽ വേ സ്റ്റേഷനുകൾക്ക് ഇടയിൽ വച്ചായിരുന്നു ദാരുണസംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മദ്രാസ് മെയിൽ ഇടിക്കുകയായിരുന്നു. അസീസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അജ് വയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.