ഡോക്ടറുടെ വേഷം ധരിച്ചെത്തിയ യുവതിയെ കണ്ടെത്തി, പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമെന്ന് മന്ത്രി; വിശദമായ അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 06:04 PM  |  

Last Updated: 06th January 2022 06:04 PM  |   A+A-   |  

kottayam medical college

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെയെത്തിച്ചപ്പോള്‍

 

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ അവര്‍ ഡോക്ടര്‍ അല്ല എന്ന് സംശയം തോന്നില്ല. പൊലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വി എന്‍ വാസവന്‍ മാധ്യമങ്ങളോട്  പറഞ്ഞു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. തിരുവല്ലയില്‍ നിന്നാണ് വരുന്നത് എന്നാണ് പറഞ്ഞത്. ഫഌറ്റ് കളമശേരിയിലാണ് എന്നും പറയുന്നു. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. അതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതില്‍ സംശയം ഉണ്ട്. ഇതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമുണ്ട്. പൊലീസ് വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നും വി എന്‍ വാസവന്‍
പറഞ്ഞു.

ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീ, കളര്‍ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞാണ് അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ അല്ല എന്ന സംശയം തോന്നാതിരുന്നതിനാല്‍ കുഞ്ഞിനെ ഡോക്ടറിന് നല്‍കി. പിന്നീടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വിശദമായി തെരച്ചില്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും വി എന്‍ വാസവന്‍ പറയുന്നു.