കൊച്ചി മെട്രോ രാത്രി 10.30 വരെയായി നീട്ടി, ജനുവരി 9 വരെ 11 മണിക്ക് അവസാന സര്‍വീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 08:04 AM  |  

Last Updated: 06th January 2022 08:04 AM  |   A+A-   |  

Kochi Metro

കൊച്ചി മെട്രോ, ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് രാത്രി 10.30 വരെയാക്കി നീട്ടി. വ്യാഴാഴ്ച മുതല്‍ ആലുവയില്‍ നിന്ന് പേട്ടയിലേക്കും പേട്ടയില്‍ നിന്ന് ആലുവയിലേക്കും എല്ലാ ദിവസവും രാത്രി 10.30ന് അവസാന സര്‍വീസ് പുറപ്പെടും.

യാത്രക്കാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഡിസംബര്‍ 20 മുതല്‍ രാത്രി 10.30 വരെ പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തിയിരുന്നു. ഈ സമയത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെയാണ് സര്‍വീസ് രാത്രി 10.30 വരെയായി നീട്ടിയത്. രാത്രി 9.30 മുതല്‍ 10.30 വരെ ഇടവിട്ട് ട്രെയിനുകള്‍ ഉണ്ടാവും.

 ജനുവരി 6 മുതല്‍ 9 വരെ സര്‍വീസ് 11 മണി വരെ

ജനുവരി 6 മുതല്‍ 9 വരെ കൊച്ചി മെട്രോ രാത്രി 11 മണിവരെ സര്‍വീസ് നടത്തും. കൊച്ചി നഗരത്തിലെ പുതുവര്‍ഷ ഷോപ്പിങ് സെയില്‍ പരിഗണിച്ചാണ് തീരുമാനം. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും അവസാന സര്‍വീസ് 11 മണിക്കായിരിക്കും പുറപ്പെടുക.