ആറ് കോടി കടന്ന് കെഎസ്ആര്‍ടിസി ടിക്കറ്റ് വരുമാനം; പുതുവര്‍ഷത്തിലെ ആദ്യ തിങ്കളാഴ്ച തുണച്ചു

പുതുവർഷത്തിന്റെ മൂന്നാം ദിനത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം ആറ് കോടി കടന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: പുതുവർഷത്തിന്റെ മൂന്നാം ദിനത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം ആറ് കോടി കടന്നു. തിങ്കളാഴ്ച സർവീസുകളിലൂടെ ആറ്‌ കോടിയിലധികം രൂപയാണ് ലഭിച്ചത്. കോവിഡ് വ്യാപനത്തിന്റെ സമയത്ത് സർവീസിൽ നിന്നു മാത്രം ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. 

ശബരിമല - പമ്പ പ്രത്യേക സർവീസിൽ നിന്നും വരുമാനം

ക്രിസ്മസ് - പുതുവത്സര അവധിക്കു ശേഷം വന്ന ആദ്യ തിങ്കളാഴ്ച ആയതിനാലാണ് ഇത്രയും ലഭിച്ചതെന്ന് അധികൃതർ പറയുന്നു. ഇതിനൊപ്പം ശബരിമല - പമ്പ പ്രത്യേക സർവീസിൽ നിന്നും നല്ല വരുമാനം ലഭിക്കുന്നു. സൗത്ത് സോണിൽനിന്ന് 2,65,39,584 രൂപയും നോർത്ത് സോണിൽനിന്ന് 1,50,23,872 രൂപയും സെൻട്രൽ സോണിൽനിന്ന് 2,02,62,092 രൂപയുമാണ് തിങ്കളാഴ്ച ലഭിച്ചത്. 

കോവിഡ് ലോക്‌ഡൗണിനു മുൻപ് വന്ന അവധിക്കു ശേഷമുള്ള ദിവസങ്ങളിൽ എട്ട് കോടിയിലധികം രൂപ ലഭിച്ചിരുന്നു. 5800 ബസുകളാണ് നേരത്തെ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ 3000 ബസുകളാണ് സർവീസ് നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com