പൾസറിന്റെ കത്ത് ദിലീപിന് എത്തിച്ച വിഷ്ണു; എഎസ്ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 10:27 AM  |  

Last Updated: 07th January 2022 10:27 AM  |   A+A-   |  

vishnu

മാപ്പുസാക്ഷി വിഷ്ണു, ദിലീപ് / ടെലിവിഷന്‍ ചിത്രം

 

കൊച്ചി: എഎസ്ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു എഎസ്ഐയെ കുത്തിയ വിഷ്ണു അരവിന്ദ്. സുനിയുടെ കത്ത് നടൻ ദിലീപിന് എത്തിച്ചു നൽകിയത് വിഷ്ണുവായിരുന്നു. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. 

ലുലു മാളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പൊലീസ് തടഞ്ഞുനിർത്തിയപ്പോഴാണ് വിഷ്ണു എഎസ്ഐ ഗിരീഷ് കുമാറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമാണ് വിഷ്ണു എഎസ്ഐയുടെ കയ്യിൽ കുത്തിയത്. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. കാക്കനാട് ജയിലിൽ റിമാൻഡിലാണ് വിഷ്ണു ഇപ്പോൾ.