ദമ്പതികള്‍ മരിച്ച നിലയില്‍; ചോരയില്‍ക്കുളിച്ച് മൃതദേഹങ്ങള്‍; കൊലപാതകമെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 10:12 AM  |  

Last Updated: 10th January 2022 10:26 AM  |   A+A-   |  

murder case

ഫയല്‍ ചിത്രം

 

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന്‍ (60), ദേവി (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നത്.

സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ മകന്‍ സനലിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാത്രി ഒമ്പതുവരെ സനല്‍ വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇപ്പോള്‍ ഇയാളെ കാണാനില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.