'കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം!'

വിധിപ്പകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ പോകുമെന്നും അഡ്വക്കേറ്റ് ജിതേഷ് ബാബു വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി തീര്‍ത്തും അപ്രതീക്ഷിതമെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്നു തന്നെയാണ് കരുതിയിരുന്നത്. 

ഒരു സാക്ഷി പോലും കൂറുമാറിയിരുന്നില്ല. തീര്‍ത്തും പ്രതീക്ഷിക്കാത്ത വിധിയാണിത്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ പോകുമെന്നും അഡ്വക്കേറ്റ് ജിതേഷ് ബാബു വ്യക്തമാക്കി. വിധി നിര്‍ഭാഗ്യകരമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കോട്ടയം മുന്‍ എസ്പി എസ് ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അത്ഭുതമാണ് വിധിയെന്നും ഹരിശങ്കര്‍ വിമര്‍ശിച്ചു. 

വിധി ഖേദകരമാണ്

കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വിധിയെ വിശേഷിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം. വിധി ഖേദകരമാണ്. അഭയകേസില്‍ സത്യം തെളിയാന്‍ 28 വര്‍ഷമെടുത്തു. കോടതി തന്നെയും കുറ്റക്കാരിയായി വിധിക്കുമെന്നും സിസ്റ്റര്‍ ലൂസി അഭിപ്രായപ്പെട്ടു. 

ഇങ്ങനെയൊരു വിധി എന്തുകൊണ്ടെന്ന് അറിയില്ല

അപ്രതീക്ഷിത വിധിയായിരുന്നു ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ സുഭാഷ് അഭിപ്രായപ്പെട്ടു. എങ്ങും പരാതി പറയാന്‍ സാഹചര്യമില്ലാത്തയാളായിരുന്നു പരാതിക്കാരി. കോടതി അത് ആ രീതിയില്‍ കാണണമായിരുന്നു. ഇങ്ങനെയൊരു വിധി എന്തുകൊണ്ടെന്ന് അറിയില്ല. ഓരോ സാക്ഷിയും കൃത്യമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സുഭാഷ് പറഞ്ഞു. 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരുന്നു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി വിധിച്ചു. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com