കാമുകനുമായി നീണ്ട ഫോണ്‍ സംഭാഷണം, പിന്നാലെ തൂങ്ങി മരിച്ച് 17കാരി

കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്ലം:  കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. വീടിനുളളിൽ തൂങ്ങി മരിക്കുകയായിരുന്നു. കൊല്ലം പട്ടാഴിയിലാണ് സംഭവം.  

പെൺകുട്ടിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കലയപുരം സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതവും ഈ ബന്ധത്തിനുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ യുവാവുമായി ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിച്ചതിന് പിന്നാലെ കതകടച്ച് ഷാൾ കഴുത്തിൽ കെട്ടി തൂങ്ങുകയായിരുന്നു. 

ശബ്ദം കേട്ട് സഹോദരൻ ഓടിവന്ന് ഷാൾ അറുത്തിട്ട് അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി യുവാവിനെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com