പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു, മൂന്നാഴ്ചക്കിടെ രണ്ടാം തവണ

മൂന്നാഴ്ച മുന്‍പ് മറ്റൊരു പ്രതിയും പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പായി. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മൂന്നാഴ്ചക്കിടെ പുളിക്കീഴ് സ്റ്റേഷനില്‍ ഇത് രണ്ടാമത്തെ സംഭവം. 

പോക്‌സോ കേസ് പ്രതിയായ സജു കുര്യനാണ് പൊലീസ് സ്റ്റേഷനിലല്‍ നിന്ന് രക്ഷപെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

പതിനഞ്ചു വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. എന്നാല്‍ കോടതിയില്‍ ഹാജരാക്കാനിരിക്കെ പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. മൂന്നാഴ്ച മുന്‍പ് മറ്റൊരു പ്രതിയും പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയിരുന്നു. വീട് കയറി ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ഇയാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com