ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ: പ്രത്യേക സിറ്റിങ്ങ്, നേരിട്ടു വാദം കേൾക്കും 

ഇന്ന് രാവിലെ 10.15 ന് കോടതിമുറിയിൽ നേരിട്ടായിരിക്കും ഹർജി പരിഗണിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. ഇന്ന് രാവിലെ 10.15 ന് കോടതിമുറിയിൽ നേരിട്ടായിരിക്കും ഹർജി പരിഗണിക്കുക. വിശദമായ വാദം കേൾക്കാൻ സമയം വേണമെന്നു വിലയിരുത്തിയ ജസ്റ്റിസ് പി ഗോപിനാഥ് ഓൺലൈൻ സിറ്റിങ് ഒഴിവാക്കി ജാമ്യഹർജികൾ ശനിയാഴ്ച പരിഗണിക്കാൻ മാറ്റുകയായിരുന്നു. 

ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനയും ചുമത്തി

ദിലീപിനെതിരെ വധശ്രമിത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിരുന്നു. കേസിൽ 302 ഐപിസി (കൊലപാതകശ്രമം) പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി 12-ബി(1) ഐപിസി പ്രകാരമുള്ള ഗൂഢാലോചന നടന്നതായി കാണുന്നു. അതിനാൽ 120-ബി (1)ഐപിസിയോടൊപ്പം 302 ഐപിസി (120  ബി ഓഫ് 302 ഐപിസി) എന്ന് മാറ്റം വരുത്തി പ്രതികൾക്കെതിരെ അന്വേഷണം നടത്തി വരുന്നെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 

'കസ്റ്റഡിയിൽ വേണം'

മുൻകൂർ ജാമ്യത്തെ എതിർത്ത് സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. 

വ്യക്തിവൈരാഗ്യമെന്ന് ദിലീപ്

ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു,സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് പ്രതികളുടെ വാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com