ഫെബ്രുവരി 19 വരെയുള്ള പിഎസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2022 05:06 PM  |  

Last Updated: 24th January 2022 05:06 PM  |   A+A-   |  

PSC  exam postponed

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഫെബ്രുവരി 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു. ഫെബ്രുവരി നാലിന് കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷയ്ക്ക് മാറ്റം ഉണ്ടാവില്ലെന്നും പിഎസ് സി വ്യക്തമാക്കി.

ഫെബ്രുവരി ഒന്നു മുതല്‍ 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.  ഇതോടൊപ്പം ജനുവരി 27 മുതല്‍ ഫ്രെബുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. എറണാകുളം റീജിയണല്‍ ഓഫീസില്‍ ജനുവരി 27ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാചാപരീക്ഷയും മാറ്റിവച്ചതായും പിഎസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.