സംസ്ഥാന സമ്മേളനം മാറ്റാന്‍ തീരുമാനിച്ചിട്ടില്ല; ഫെബ്രുവരി പകുതിയോടെ തീരുമാനമെന്ന് കോടിയേരി 

എറണാകുളത്ത് മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സമ്മേളനം മാറ്റാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം
കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം:  എറണാകുളത്ത് മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സമ്മേളനം മാറ്റാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥിതിഗതികള്‍ വിലയിരുത്തി ഫെബ്രുവരി പകുതിയോടെ സംസ്ഥാന സമ്മേളനം നീട്ടണമോ നിശ്ചയിച്ച സമയത്ത് തന്നെ നടത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് ആദ്യവാരം എറണാകുളത്ത് വച്ച് സംസ്ഥാന സമ്മേളനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ പോലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെങ്കില്‍ ഫെബ്രുവരി രണ്ടാംവാരത്തില്‍ സംസ്ഥാന സമ്മേളനം മാറ്റുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കും. മാറ്റേണ്ടി വെയ്‌ക്കേണ്ടതാണെങ്കില്‍ മാറ്റി വെയ്ക്കും. പ്രതിനിധി സമ്മേളനത്തില്‍ ആളുകള്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്. അന്നത്തെ സാഹചര്യത്തില്‍ ഇത്രയും ആളുകളെ ഉള്‍പ്പെടുത്തി സമ്മേളനം നടത്താന്‍ അനുമതി ഉണ്ടെങ്കില്‍ സേേമ്മളനവുമായി മുന്നോട്ടുപോകുമെന്നും കോടിയേരി അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്ന സ്ഥിതി വരുമ്പോള്‍ ജില്ലാ സമ്മേളനം നടത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ പ്രവര്‍ത്തകരും തയ്യാറാകണം. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്താനും കോടിയേരി നിര്‍ദേശിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ആവശ്യമുള്ളിടത്ത് സാമൂഹിക അടുക്കള തുറക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിവരിക്കുകയായിരുന്നു കോടിയേരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com