വാവാ സുരേഷിന്റെ നില അതീവ ​ഗുരുതരം; മെഡിക്കൽ കോളജിലേക്ക് മാറ്റി; ചികിത്സയ്ക്കായി പ്രത്യേക സംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2022 07:19 PM  |  

Last Updated: 31st January 2022 07:19 PM  |   A+A-   |  

vava_suresh

പാമ്പു കടിക്കുന്നതിന്റെ വീഡിയോ ദൃശ്യം

 

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ നില അതീവ ​ഗുരുതരം. വിദ​ഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. സുരേഷിന്റെ വലുതുകാലിലാണ് പാമ്പ് കടിച്ചത്‌