വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം വേണം; തെരഞ്ഞെടുത്ത് കള്ളന്മാര്‍; വെറൈറ്റി മോഷണം - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 12:19 PM  |  

Last Updated: 02nd July 2022 12:19 PM  |   A+A-   |  

thrissur_cctv

തൃശൂര്‍ പറവട്ടാനിയിലെ കടയില്‍ മോഷണം നടത്തിയവരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞപ്പോള്‍

 

തൃശൂര്‍: ഒരു പുതിയ വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങള്‍ തെരഞ്ഞെടുത്ത് വെറൈറ്റി മോഷണം. തൃശൂര്‍ പറവട്ടാനിയിലെ കുട്ടൂസ് ട്രേഡേഴ്‌സിലാണ് മോഷ്ടാക്കള്‍ 'വിരുതു' പ്രകടിപ്പിച്ചത്. 

പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു മോഷണം. രണ്ട് പേര്‍ കടയിലേയ്ക്ക് ചാടിക്കടക്കുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ് പിടിച്ച് കടത്തുന്നതുള്‍പ്പടെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കിടക്ക, കട്ടില്‍, ഗ്യാസ് സറ്റൗ, പാത്രങ്ങള്‍ തുടങ്ങി നിലത്ത് വിരിക്കുന്ന മാറ്റ് വരെ മോഷ്ടാക്കള്‍ അടിച്ചുമാറ്റി.

എണ്‍പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളും, ഒരു മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്ന 3000 രൂപയും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.

മൂന്നു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. മോഷ്ടിച്ച വസ്തുക്കള്‍ പാസഞ്ചര്‍ ഓട്ടോയിലാണ് കടത്തിയത്. കടയുടമയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയത് വിജനമായ സ്ഥലത്ത്, രക്ഷിതാവിനെ കാത്തുനിന്ന പത്തു വയസുകാരനെ തെരുവുനായ കടിച്ചുകീറി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ