വെള്ളച്ചാട്ടത്തിനരികെ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമം; 17കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th July 2022 08:37 PM |
Last Updated: 04th July 2022 08:37 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: വെള്ളച്ചാട്ടത്തിനരികെ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് അപകടം. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി (17 )ആണ് ഒഴുക്കിൽപ്പെട്ടത്.
നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്നി.
ഈ വാർത്ത കൂടി വായിക്കാം
കൊടുങ്ങല്ലൂരില്‍ വയോധിക പൊള്ളലേറ്റ് മരിച്ച നിലയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ