കൊടുങ്ങല്ലൂരില്‍ വയോധിക പൊള്ളലേറ്റ് മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 04th July 2022 07:36 PM |
Last Updated: 04th July 2022 07:36 PM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്ത് വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മതിലകം വാക്കാട്ട് വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ തങ്കയാണ് (73) മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീടിനകത്തെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവ സമയം മകന് ഭാര്യ വീട്ടില്‍ പോയിരിക്കുകയായിരുന്നു. പുറത്ത് ആളെ കാണാതായപ്പോള്‍ അയല്‍ക്കാരെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മതിലകം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഈ വാർത്ത കൂടി വായിക്കാം ഐശ്വര്യയുടെ മരണകാരണം അമിത രക്തസ്രാവം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ