സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 09:22 AM  |  

Last Updated: 04th July 2022 09:22 AM  |   A+A-   |  

bus_accident

അപകടത്തില്‍പ്പെട്ട ബസ് / ടിവി ദൃശ്യം

 

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. കൊച്ചി മരടിലാണ് സംഭവം.  എസ്‌കെഡിവൈ ഗുരുകുല വിദ്യാലയത്തിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 

രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പോസ്റ്റ് വീണ സമയത്ത് എട്ടു വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വൈദ്യുതി ഇല്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവായി. അപകടം ഉണ്ടാകുന്നതിന് കുറച്ചു മുമ്പേ വൈദ്യുതി പോയിരുന്നു, അതു മൂലം വന്‍ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം  

കനത്ത മഴയില്‍ തെങ്ങു വീണ് സ്വിഗ്ഗി ജീവനക്കാരന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ