കനത്ത മഴയില്‍ തെങ്ങു വീണ് സ്വിഗ്ഗി ജീവനക്കാരന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 04th July 2022 08:50 AM |
Last Updated: 04th July 2022 08:50 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാംപസ് റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഗവ. നഴ്‌സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന്‍ അശ്വിന്‍ തോമസാണ് മരിച്ചത്. 20 വയസായിരുന്നു.
ഇന്നലെ രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്.
സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു. ഗവ. മെഡിക്കല്‍ കോളജ് ക്യാംപസിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.
ഇതു വഴി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടം കണ്ടത്. ഇവര്‍ ഉടനെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
ഏലപ്പാറ മണ്ണിടിച്ചില്‍: മണ്ണിനടിയില്‍പ്പെട്ട സ്ത്രീ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ