ആശുപത്രിയില്‍ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പൊള്ളാച്ചിയില്‍ നിന്ന് കടത്തിയ കുഞ്ഞിനെ പാലക്കാട് കണ്ടെത്തി
By സമകാലിക മലയാളം ഡെസ്ക് | Published: 04th July 2022 06:56 AM |
Last Updated: 04th July 2022 06:56 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. നാല് ദിവസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
രണ്ട് സ്ത്രീകള്‍ കുഞ്ഞിനെ തട്ടിയെടുത്ത് ആശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കുമാരനഗര്‍ സ്വദേശി യൂനില്‍ ഭാര്യ ദിവ്യ എന്നിവരുടെ കുഞ്ഞിനെയാണ് തട്ടിയെടുത്തത്.
ഈ വാർത്ത കൂടി വായിക്കാം
സ്കോര്‍പിയോ നിയന്ത്രണം വിട്ടു മറിഞ്ഞു; റാന്നിയില്‍ അയല്‍വാസികളായ രണ്ട് യുവാക്കള്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ