സ്‌കോര്‍പിയോ നിയന്ത്രണം വിട്ടു മറിഞ്ഞു; റാന്നിയില്‍ അയല്‍വാസികളായ രണ്ട് യുവാക്കള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 08:54 PM  |  

Last Updated: 03rd July 2022 08:54 PM  |   A+A-   |  

ranni accident

യദു കൃഷ്ണന്‍, സിജോ വര്‍ഗീസ്‌

 

പത്തനംതിട്ട: റാന്നി ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മണ്ണാരത്തറ സ്വദേശികളായ യദു കൃഷ്ണന്‍(18), അയല്‍വാസിയും സുഹൃത്തുമായ സിജോ വര്‍ഗീസ്(18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സുരക്ഷാ ഇരുമ്പു വേലിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘതത്തില്‍ രണ്ട് പേരും പുറത്തേക്ക് തെറിച്ചുവീണു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

റാന്നി പൊലീസ് എഎസ്‌ഐ കൃഷ്ണന്‍കുട്ടിയുടേയും റാന്നി മുന്‍സിപ്പല്‍ കോടതി ജീവനക്കാരി ജിതയുടേയും മകനാണ് യദു കൃഷ്ണന്‍. എം.സി വര്‍ഗീസ്-ലിസി ദമ്പതികളുടെ മകനാണ് സിജോ.

ഈ വാർത്ത കൂടി വായിക്കാം മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില!; വലിയഴീക്കല്‍ പാലത്തില്‍ വീണ്ടും അഭ്യാസപ്രകടനം, ആര്‍ച്ചിലൂടെ നടത്തം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ