'ഹാഫ് ഷവായും മൂന്ന് കുബൂസും വേണം'; എസിപിക്ക് എഎസ്‌ഐയുടെ 'ഓര്‍ഡര്‍'!
By സമകാലിക മലയാളം ഡെസ്ക് | Published: 06th July 2022 09:33 AM |
Last Updated: 06th July 2022 09:45 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഹോട്ടല്‍ ആണെന്ന് കരുതി എഎസ്‌ഐ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തത് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച്. ഫറോക്ക് ഏആര്‍ ക്യാമ്പില്‍ ഉടന്‍ ഹാഫ് ഷവായ്, മൂന്ന് കുബൂസും എത്തിക്കണമെന്നായിരുന്നു ഓര്‍ഡര്‍. എന്നാല്‍ ക്യാമ്പ് എഎസ്‌ഐയോട് ഒരു രക്ഷയുമില്ലെന്നായിരുന്നു മറുപടി. ഇവരുടെ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ചാണ് എഎസ്‌ഐ ബല്‍രാജ് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ കോള്‍ പോയത് തൊട്ടുമുന്‍പ് വിളിച്ച ഫറൂഖ് എസിപി എഎം സിദ്ധിഖിനും. അമളി പറ്റിയതോടെ സോറി പറഞ്ഞ് ബല്‍രാജ് എസിപിയെ കാര്യം മനസിലാക്കി.
എസിപിയാകട്ടെ കുഴപ്പമില്ല ആര്‍ക്കായാലും അബദ്ധം പറ്റില്ലേ എന്നാണ് തിരിച്ച് ചോദിച്ചത്. എ ആര്‍ ക്യാംപിലെ ക്വിക്ക് റെസ്‌പോന്‍സ് ടീമിലെ എഎസ്‌ഐ ആണ് പന്നിയങ്കര സ്വദേശിയായ ബല്‍രാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലായിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയ ഇദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിക്കോട്ടെയെന്ന് അനുവാദം ചോദിക്കാന്‍ ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ നമ്പര്‍ മാറിപ്പോയത്. എഎസ്‌ഐ തന്നെയാണ് പൊലീസ് ഗ്രൂപ്പില്‍ ഓഡിയോ പങ്കുവച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ