'സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടന'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 08:06 AM  |  

Last Updated: 06th July 2022 08:06 AM  |   A+A-   |  

saji_ramesh

ഫയല്‍ ചിത്രം

 

കോഴിക്കോട്: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാനെ വിമർശിച്ച് ബിജെപി നേതാവ് എം ടി രമേശ്. സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടനയാണെന്ന് രമേശ് ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. 

ബൂർഷ്വാ ഭരണഘടനയാണന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാൻ പ്രഖ്യാപിച്ചതും അതുതന്നെയാണ്. ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയിൽ തുടരാൻ യോഗ്യതയില്ല. ഒന്നുകിൽ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടന

മന്ത്രി സജി ചെറിയാന് മാത്രമല്ല പാർട്ടിയ്ക്കും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ല. ബൂർഷ്വാ ഭരണഘടനയാണന്നതാണ് സി.പി.ഐഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാൻ പ്രഖ്യാപിച്ചതും അതുതന്നെ. ചെറിയാൻ വെറുതെ ചൊറിയാൻ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല. കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിലും ചൈനയിലുമാണ്. ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയിൽ തുടരാൻ യോഗ്യതയില്ല. ഒന്നുകിൽ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാൻ പറഞ്ഞതിനെ സി.പി.എം തള്ളിപ്പറയുമോയെന്നു കൂടി പറയണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും; കേരളത്തില്‍നിന്ന് 5758 പേര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ