ലഹരിക്കടത്തിനിടെ വളഞ്ഞു; ഹാഷിഷ് ഓയിൽ പറമ്പിലേക്ക് വലിച്ചെറിഞ്ഞു; മൽപ്പിടത്തം; ഒടുവിൽ വലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 06:15 PM  |  

Last Updated: 07th July 2022 06:15 PM  |   A+A-   |  

twq arrested

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: ലഹരിക്കടത്ത് സംഘത്തിലെ യുവാവിനെ സാഹസികമായി പിടികൂടി എക്‌സൈസ്. ധര്‍മടം സ്വദേശിയായ പ്രജിലേഷിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കണ്ണൂര്‍ കൂത്തുപറമ്പിന് സമീപത്തു നിന്നാണ് ഇയാളെ പിന്തുടർന്ന് വലയിലാക്കിയത്. പിടിക്കാനുള്ള ശ്രമത്തിനിടെ എക്സൈസ് ഉദ്യോ​ഗസ്ഥരുമായി മൽപ്പിടിത്തവുമുണ്ടായി. 

രക്ഷപ്പെടാൻ ശ്രമിക്കുന്നതനിടെ എക്‌സൈസ് സംഘം ഇയാളെ വളഞ്ഞതോടെ കൈയിലുണ്ടായിരുന്ന ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് മല്‍പ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ എക്‌സൈസ് സംഘം കീഴടക്കിയത്. സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇയാളില്‍നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയമായ സംഭവം. പ്രജിലേഷിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതോടെ ഇയാളെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ബൈക്കില്‍ ലഹരി മരുന്നുമായി വരുന്നുണ്ടെന്ന വിവരം കിട്ടിയതോടെ എക്‌സൈസ് സംഘം കാറിലും ബൈക്കിലുമായി യുവാവിനെ പിന്തുടര്‍ന്നു.

വാഹനം കുറുകെയിട്ട് പ്രജിലേഷിനെ തടഞ്ഞുനിര്‍ത്തി. ഇതോടെയാണ് യുവാവ് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞത്. പിടികൊടുക്കാതെ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ